പരിസ്ഥിതി സംരക്ഷണ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരും; ഗ്രെറ്റ തുന്‍ബര്‍ഗ്

കാലവര്‍ഷവ്യതിയാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. തന്റെ പോരാട്ടത്തില്‍ പങ്കുചേരണമെന്ന് ആരോടും യാജിക്കില്ല. കാര്യം മനസിലാക്കാതെ എന്നെ പുച്ഛിച്ച് തള്ളുന്നവരാണ് അവരില്‍ പലരും. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുമെന്ന് ഗ്രെറ്റ വ്യക്തമാക്കി.

കൊളറാഡോ സംസ്ഥാനമായ ദെന്‍വറില്‍ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗ്രെറ്റയുടെ വാക്കുകള്‍. കാലവര്‍ഷവ്യതിയാനത്തിനെതിരെ പോരാടുന്ന ഗ്രേറ്റ തുന്‍ ബര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് അടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കാര്യവിവരമില്ലാതെയാണ് ഗ്രേറ്റ സംസാരിക്കുന്നതെന്നും യാതൊരു ബോധമില്ലെന്നും പലരും പ്രതികരിച്ചു.

എന്നാല്‍ ഈ വാക്കുകളെയെല്ലാം തള്ളി പരിസ്ഥിതി സംരക്ഷണത്തിനെതിരെ പോരാടാനുള്ള ഒരുക്കത്തിലാണ് ഗ്രെറ്റ. ശാസ്ത്രത്തെ അവഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നും ചെയാത്ത രാഷ്ട്രത്തലവന്മാരെ ഗ്രെറ്റ ശക്തമായി വിമര്‍ശിച്ചു. കൊളറാഡോയിലെ കുട്ടി ആക്ടിവിസ്റ്റുകളായിരുന്നു റാലിയിലെ ശ്രദ്ധാകേന്ദ്രം. മാധ്വി ചിറ്റൂര്‍, സാരിയ എഡ്വാഡ്, മാലിസ് ഡങ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

Exit mobile version