അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കാനാണ് പോരാട്ടം; ലഭിച്ച പുരസ്‌കാരം നിരസിച്ച് ഗ്രെറ്റാ തുംബെര്‍ഗ്

എല്ലാവര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്‌കാരത്തിനാണ് നോര്‍വേ, സ്വീഡന്‍ രാജ്യങ്ങള്‍ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തത്

സ്റ്റോക്‌ഹോം: തനിക്ക് ലഭിച്ച പുരസ്‌കാരം നിരസിച്ച് പരിസ്ഥിപ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ്. താന്‍ അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല പോരാടുന്നതെന്നും മറിച്ച് അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം എന്നാണ് പുരസ്‌കാരം നിരസിച്ച് കൊണ്ട് അവര്‍ പറഞ്ഞത്.

എല്ലാവര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്‌കാരത്തിനാണ് നോര്‍വേ, സ്വീഡന്‍ രാജ്യങ്ങള്‍ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തത്. 52,000 ഡോളറാണ് പുരസ്‌കാര തുക. എന്നാല്‍ താന്‍ ഈ പുരസ്‌കാരം സ്വീകരിക്കില്ലെന്നും താന്‍ ആഗോള താപനത്തിനെതിരെ പോരാടുന്നത് പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ വ്യക്തമാക്കി.

ഇനി എങ്കിലും ലോകം ഭരിക്കുന്നവര്‍ ശാസ്ത്രത്തെ മനസിലാക്കാന്‍ ശ്രമിക്കണമെന്നും അതാണ് തന്റെ ആവശ്യമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആഗോള താപനത്തിനെതിരെ സ്വീഡന്‍ പാര്‍ലമെന്റിന് മുമ്പില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രെറ്റാ തുംബെര്‍ഗ് സമരം ആരംഭിച്ചത്. തുംബെര്‍ഗിന്റെ ഈ പോരാട്ടം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Exit mobile version