‘അലഗ്ബ’ക്ക് വിട; ആഫ്രിക്കയില്‍ ഏറ്റവും പ്രായം കൂടിയ ആമ ചത്തു

ലാഗോസ്; ആഫ്രിക്കയില്‍ 344 വര്‍ഷം ജീവിച്ചിരുന്ന ആമ ചത്തു. ആഫ്രിക്കയില്‍ ഏറ്റവും പ്രായം കൂടിയ ആമയായ അലഗ്ബ ആണ് ചത്തത്. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടര്‍ന്നാണ് മരണം.

ദക്ഷിണ പടിഞ്ഞാറന്‍ നൈജീരിയയിലെ ഒഗ്ബമോഷൊയിലെ ഭരണാധികാരിയുടെ പക്കലായിരുന്നു ആമ. പ്രായാധിക്യം മൂലമുള്ള അസുഖത്തെത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആമ ചത്തെന്ന് രാജാവ് ജിമോ ഒയേവുമ്‌നിയുടെ വക്താവ് പറഞ്ഞു. ഒഗ്ബമോഷൊ രാജവംശത്തിന്റെ മൂന്നാം തലമുറയാണ് ആമയെ പരിപാലിക്കുന്നത്.

ഇവിടെ ആമയെ രണ്ട് പേര്‍ ചേര്‍ന്നാണ് പരിപാലിച്ചിരുന്നത്. അതേസമയം സാധാരണയായി ആമകളുടെ ശരാശരി ആയുസ്സ് 100 വര്‍ഷമാണ്. എന്നാല്‍ അലഗ്ബ ആമ 344 വയസ്സു വരെയാണ് ജീവിച്ചത്. ഇത് തികച്ചും അത്ഭുതകരമാണെന്ന് ഇവര്‍ പറയുന്നു.

Exit mobile version