വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : നടിയുടെ പരാതിയില്‍ മുന്‍ മന്ത്രിക്കെതിരെ കേസ്

M Manikandan | Bignewslive

ചെന്നൈ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്‌തെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എം മണികണ്ഠനെതിരെ കേസ്.കമ്മിഷണര്‍ ശങ്കര്‍ ജിവാലിന്റെ നിര്‍ദേശപ്രകാരം അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് നടി പറഞ്ഞിരുന്നത്. ബന്ധം പുറത്തറിഞ്ഞാല്‍ സ്വകാര്യനിമിഷങ്ങള്‍ പരസ്യമാക്കുമെന്നും ക്വട്ടേഷന്‍ നല്‍കി കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.നടി ഗര്‍ഭിണിയായപ്പോള്‍ മന്ത്രിപദത്തിന് ദോഷമാണെന്ന് കാട്ടി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പരാതിയിലുണ്ട്. രണ്ട് ദിവസം മുന്‍പാണ് നടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ഭീഷണിപ്പെടുത്തു്ന്ന വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായി നല്‍കിയിരുന്നു. നടിയെ അറിയില്ലെന്നും പണം തട്ടാനുള്ള ശ്രമമാണിതെന്നും മണികണ്ഠന്‍ ആരോപിച്ചു.

Exit mobile version