കറുത്തവര്‍ക്ക് കറുത്ത ഉടുപ്പ് ചേരില്ല, മേക്കപ്പ് പാടില്ല! അധിക്ഷേപിക്കുന്നവരോടും പരിഹസിക്കുന്നവരോടും കറുപ്പഴകി ഗബ്രിയേല പറയുന്നു, വീഡിയോ

കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള വേഷം ധരിക്കുന്നതും, മേക്കപ്പ് ഇടുന്നതുമെല്ലാം കറുപ്പ് നിറക്കാര്‍ക്ക് ചേരില്ലെന്നാണ്

ചെന്നൈ: ഇരുണ്ട നിറമുള്ളവര്‍ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാലോ, മേയ്പ്പില്‍ എത്തിയാലോ പിന്നെ പരിഹാസങ്ങളുടെ പ്രവാഹമായിരിക്കും. കറുത്ത നിറമുള്ളവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി തമിഴ് പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു.

‘ഗബ്രിയേല’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പെണ്‍കുട്ടിയാണ് സരസമായി കറുപ്പ് നിറക്കാര്‍ നേരിടുന്ന അധിക്ഷേപത്തെ അവതരിപ്പിക്കുന്നത്. കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള വേഷം ധരിക്കുന്നതും, മേക്കപ്പ് ഇടുന്നതുമെല്ലാം കറുപ്പ് നിറക്കാര്‍ക്ക് ചേരില്ലെന്നാണ് പൊതുവെ പറയാറ്.

പഴയ പഴമൊഴികളും പരിഹാസങ്ങളും ബോഡി ഷെയ്മിങ് പ്രയോഗങ്ങളെയും എല്ലാം വീഡിയോ തുറന്നുകാട്ടുന്നു. ‘അമാവാസി’ എന്ന പരിഹാസത്തെയും മുഖത്ത് പല്ല് മാത്രമെ കാണൂവെന്ന കളിയാക്കലിനെയും പെണ്‍കുട്ടി സരസമായി അവതരിപ്പിക്കുന്നു.

റോഡില്‍ ചോരവാര്‍ന്ന് കിടക്കുന്നവരെ രക്ഷിയ്ക്കാന്‍ ശ്രമിക്കാതെ, പിഞ്ചുബാലികയെ ക്രൂരമായി കൊലപ്പെടുത്തിയവനെതിരെ ഒന്നും മിണ്ടാതിരിക്കുന്നവര്‍ നിറത്തിനെ കുറിച്ച് പറയാന്‍ മാത്രം വായ തുറക്കുന്നെന്നും ഗബ്രിയേല പറയുന്നു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ പോരാടുന്ന ഈ നാട്ടില്‍ തങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിന് വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണോ എന്ന് ചോദിച്ചാണ്
കറുപ്പഴകി ഗാബ്രില വീഡിയോ അവസാനിപ്പിക്കുന്നത്.

Exit mobile version