പെരുമ്പാമ്പുകള്‍ക്കൊപ്പം ശയിച്ച് കാര്‍ട്ടൂണ്‍ ആസ്വദിച്ച് കൊച്ചുമിടുക്കി, വീഡിയോ

ജക്കാര്‍ത്ത: പെരുമ്പാമ്പുകള്‍ക്കൊപ്പം ചുറ്റിപ്പിണഞ്ഞ് കാര്‍ട്ടൂണ്‍ ആസ്വദിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ വൈറലാകുന്നു.

പാമ്പുകള്‍ ദേഹമാകെ ചുറ്റിയിട്ടും പെണ്‍കുട്ടി അനങ്ങാതെ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ട് കിടക്കുകയാണ്. ഇടക്ക് വീഡിയോ കാണുന്നതിന് തടസ്സമായപ്പോള്‍ പാമ്പിനെ കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. മഹാറാണി എന്ന പെണ്‍കുട്ടിയുടെ ശരീരത്തിനു ചുറ്റുമാണ് ആറ് പെരുമ്പാമ്പുകള്‍ ഇഴഞ്ഞത്. മുമ്പ്
മഹാറാണി മുതലയുടെ പല്ലു തേപ്പിക്കുന്ന വീഡിയോയുമായും ഞെട്ടിച്ചിരുന്നു.

Exit mobile version