നമസ്‌തേ കാസര്‍കോഡ്, ഇവിടെ വളരെ സുന്ദരം, ആളുകളെ ഇഷ്ടമായി; മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് ബഹറിന്‍ രാജകുടുംബാംഗം; വൈറലായി വീഡിയോ

കാസര്‍കോഡ്: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ബഹറിന്‍ രാജകുടുംബാംഗമായ ശൈഖ നൂറ ബിന്‍ത് ഖലീഫ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതുവത്സരാശംസകള്‍ നേരുന്ന വീഡിയോയാണ്.

ഒരു ആശംസാ വീഡിയോ ഇത്രയ്ക്ക് തരംഗമാകാന്‍ എന്തിരിക്കുന്നുവെന്ന് ചിന്തിക്കാന്‍ വരട്ടെ, ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട് മലയാളത്തിലാണ് ബഹറിന്‍ രാജകുടുംബാംഗത്തിന്റെ ആശംസകള്‍.

കാസര്‍കോഡ് സ്വദേശിയും ബഹറിനില്‍ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശൈഖ നൂറ ബിന്‍ത് ഖലീഫ കാസര്‍കോഡ് എത്തി. കാസര്‍കോഡ് വളരെ സുന്ദരമാണെന്നും ആളുകളെ ഇഷ്ടമായെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.കൂടാതെ മലയാളത്തില്‍ പുതുവത്സരാശംസകളും നേരുന്നു.

Exit mobile version