‘വളവ് തിരിയുന്ന വരെ വളരെ കറക്ടായിരുന്നു’ : ചിരി പടര്‍ത്തി ഗൊറില്ലയുടെ സൈക്കിള്‍ സവാരി

മൃഗങ്ങളുടെയിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിയ്ക്കാറുണ്ട്. കൂടുതലും കുരങ്ങന്മാരാണ് ഇത്തരത്തില്‍ കുസൃതികളൊപ്പിച്ച് കയ്യടി വാങ്ങുന്നത്. ഇപ്പോളിതാ സൈക്കിളോടിയ്ക്കുന്ന ഒരു ഗോറില്ലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുകയാണ്.

ഒരു പുല്‍മൈതാനത്തിലൂടെ കൂളായി സൈക്കിള്‍ ചവിട്ടുന്ന ഗൊറില്ലയെ ആണ് വീഡിയോയില്‍ കാണാനാവുക. ആദ്യമൊക്കെ ഈസിയായി സൈക്കിളോടിച്ചെങ്കിലും വളവ് തിരിഞ്ഞതോടെ ഒറ്റ വീഴ്ച. ഇതോടെ കലികയറി സൈക്കിള്‍ വലിച്ചൊരേറും കൊടുത്ത് കക്ഷി പിണങ്ങിപ്പോയി ഇരിപ്പായി. ഗൊറില്ലയുടെ വീണതിലുള്ള ദേഷ്യവും പിണങ്ങി മാറിയുള്ള ഇരിപ്പുമാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്.

Also read : കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലന്‍ഡ്

സ്റ്റുപ്പിഡ് സൈക്കിള്‍ എന്ന തലക്കെട്ടോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ.സമ്രാട്ട് ഗൗഡയാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ചത്. വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റുകളുമുണ്ട്.

Exit mobile version