പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്റെ ടീസര്‍ എത്തി; തകര്‍പ്പന്‍ ചുവടുകളുമായി അമിതാഭും ആമിറും

അമിതാഭ് ബച്ചനും ആമിര്‍ ഖാനും അടക്കമുള്ള പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’. ഇതിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേരാണു വീഡിയോ കണ്ടത്.

വിജയ് കൃഷ്ണ ആചാര്യ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. ചിത്രം നവംബര്‍ എട്ടിന് റിലീസ് ചെയ്യും.

Exit mobile version