ആമിര്‍, അമിതാബ്, കരീന തുടങ്ങിയ വമ്പന്‍ താരനിര; ബജറ്റ് 300 കോടി; ഒപ്പം വിജയത്തിനായി മസാലചേരുവകളും! എന്നിട്ടും 175 കോടി പോലും കടക്കാതെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍; ചതിച്ചത് സോഷ്യല്‍മീഡിയ

ഒന്നരവര്‍ഷത്തോളം കഷ്ടപ്പെട്ട് ഒരുക്കിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോക്‌സ്ഓഫീസില്‍ വന്‍പരാജയം. 300 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരെ നിരാശരാക്കിയെന്ന് റിപ്പോര്‍ട്ട്.

ബോളിവുഡ് ഏറ്റവുമധികം പണം ചെലവഴിച്ച് ഒന്നരവര്‍ഷത്തോളം കഷ്ടപ്പെട്ട് ഒരുക്കിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോക്‌സ്ഓഫീസില്‍ വന്‍പരാജയം. 300 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരെ നിരാശരാക്കിയെന്ന് റിപ്പോര്‍ട്ട്.

യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്നുണ്ടെങ്കിലും ആമിറിന്റെ പ്രകടനം മാത്രമാണ് കണ്ടിരിക്കാനാവുക എന്നാണ് സോഷ്യല്‍മീഡിയ റിവ്യൂകള്‍ സൂചിപ്പിക്കുന്നത്.

ആദ്യദിനം തന്നെ പുറത്തു വന്ന സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ സിനിമയുടെ സാമ്പത്തിക വിജയത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.ഇക്കാര്യം സ്ഥിരീകരിച്ച് പ്രമുഖ വിമര്‍ശകരും ട്രേഡ് അനലിസ്റ്റുകളും രംഗത്തെത്തുകയും ചെയ്തു.

300 കോടി മുതല്‍മുടക്കിലെത്തിയ ചിത്രത്തിന്റെ ആജീവനാന്ത ഇന്ത്യന്‍ കളക്ഷന്‍ 150 കോടിക്കും 175 കോടിക്കുമിടയില്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിന്റെ സ്ഥിരം വിജയ ചേരുവകളെല്ലാം ഒന്നിച്ച ഒരു സിനിമ തീയ്യേറ്ററുകളില്‍ വിജയം കാണാതെ പോയത് ബോളിവുഡിനെ ഉലച്ചിരിക്കുകയാണ്.

എല്ലാ ചിത്രങ്ങളും ബോക്‌സ്ഓഫീസ് വിജയങ്ങളാക്കുന്ന ആമിര്‍, ബിഗ് ബി അമിതാഭ്, ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയങ്കരരായ യഷ് രാജ് ഫിലിംസ് ഈ പ്രത്യേകതകള്‍ക്കെല്ലാം പുറമേ വലിയ കളക്ഷന്‍ പ്രതീക്ഷിക്കാവുന്ന ദീപാവലി അവധിക്കാലവും ചേര്‍ന്നിട്ടും സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല.

എന്നാല്‍ മികച്ച ആദ്യ ദിന കളക്ഷന്‍ റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പ് കൊണ്ട് നേടാന്‍ സാധിച്ചു. 52.25 കോടിയാണ് റിലീസ് ദിനമായിരുന്ന എട്ടിന് ചിത്രം നേടിയത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ട്രോളുകളും നിറഞ്ഞു.

വ്യാഴാഴ്ചത്തെ (റിലീസ് ദിനം) കളക്ഷനേക്കാള്‍ 44.33 ശതമാനമാണ് വെള്ളിയാഴ്ചത്തെ കളക്ഷന്‍. 28.25 കോടിയായിരുന്നു രണ്ടാംദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. ശനിയാഴ്ച അത് വീണ്ടും കുറഞ്ഞു. ലഭിച്ചത് 22.75 കോടി. ഞായറാഴ്ച അതിലും താഴ്ന്ന് 17.25 കോടിയും

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫെഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും തഗ്സ് ഓഫ് ഹിന്ദോസ്ഥാനില്‍ അഭിനയിക്കുന്നുണ്ട്.

Exit mobile version