‘താടിയും മുടിയും ഒഴിവാക്കിട്ട് ഈ ജോലി എനിക്ക് വേണ്ട സാറേ..!’ ജോലി നിരസിച്ച് റിനോഷ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും ഫ്രീക്കന്മാരും

താടി ഒഴിവാക്കി ജോലിക്കെത്താന്‍ പറയുന്ന എംഡിയോട് അങ്ങനെ ആണെങ്കില്‍ ജോലിവേണ്ടെന്നു പറയുന്ന യുവാവായാണ് റിനോഷ് എത്തുന്നത്.

പ്രൊഫഷന് വേണ്ടി പ്രിയപ്പെട്ട താടി വളര്‍ത്തല്‍ അവസാനിപ്പിക്കാനൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല സാറേ… എന്ന് ഇക്കാലത്തെ ഫ്രീക്കന്മാര്‍ക്ക് പറയാന്‍ ഒരു മടിയുമില്ല. താടി വളര്‍ത്തല്‍ അതിന്റെ ഏറ്റവും ട്രെന്‍ഡില്‍ നില്‍ക്കുന്ന ഇക്കാലത്ത് താടി പ്രിയര്‍ക്കായി പാട്ട് തന്നെ ഇറക്കി താരമായിരിക്കുകയാണ് റിനോഷ് ജോര്‍ജ് എന്ന യുവാവ്.

പുതിയ ആല്‍ബം. ‘ദി ബിയേഡ് ആന്‍തം’ എന്ന ആല്‍ബം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. വരികള്‍ എഴുതിയിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും റിനോഷ് തന്നെയാണ്. താടി ഒഴിവാക്കി ജോലിക്കെത്താന്‍ പറയുന്ന എംഡിയോട് അങ്ങനെ ആണെങ്കില്‍ ജോലിവേണ്ടെന്നു പറയുന്ന യുവാവായാണ് റിനോഷ് എത്തുന്നത്. താടിയുള്ളവരെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിക്കുന്നു. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ഗാനത്തിനുലഭിക്കുന്നത്.

റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ നിരവധി പേരാണു ഗാനം യൂട്യൂബില്‍ കണ്ടത്. ഏതായാലും ഫ്രീക്കന്‍മാര്‍ ഗാനം ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version