ചോരവാർന്ന് റോഡിൽ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നവരാണോ നിങ്ങൾ? എങ്കിൽ കാണണം ഈ ഹ്രസ്വചിത്രം

പലരും മുഖം തിരിച്ച് പോകുന്നതാണ് പതിവ്. ചിലരാകട്ടെ സഹായിക്കാനായി ഓടിയെത്തുകയും ചെയ്യും.

പലപ്പോഴും റോഡിലൂടെ കടന്നുപോകുമ്പോൾ കാണുന്ന ചിത്രമാണ് റോഡപകടങ്ങളിൽ അകപ്പെട്ട് ചോരവാർന്ന് കിടക്കുന്നവരെ ആശുപത്രിയിലെത്താക്കാനായി സഹായമഭ്യർത്ഥിക്കുന്നവരുടെ കാഴ്ച. പലരും മുഖം തിരിച്ച് പോകുന്നതാണ് പതിവ്. ചിലരാകട്ടെ സഹായിക്കാനായി ഓടിയെത്തുകയും ചെയ്യും. ചോരവാർന്ന് ആരാലും സഹായം ലഭിക്കാതെ മരിച്ചുപോകുന്നവരും കുറവല്ല.

നിയമക്കുരുക്കുകൾ മുതൽ കാറിന്റെ സീറ്റില് ആയേക്കാവുന്ന ചോരക്കറ വരെ കാരണമാക്കി അപകടത്തിൽ പെട്ടവരിൽ നിന്നും മുഖം തിരിച്ചു കളയുന്നവരാണ് നമ്മളിൽ പലരും. പക്ഷെ, അപകടം പറ്റിയത് നമ്മുക്ക് വേണ്ടപ്പെട്ടവർക്കാണെങ്കിലോ? നമ്മൾക്ക് മുഖം തിരിക്കാനാകുമോ? ഒരിക്കലും ഇല്ല. ഇങ്ങനെ ‘ICU’ എന്ന ചെറു ചിത്രത്തിലൂടെ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ വെക്കുന്നതും ഇതേ ചോദ്യമാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് എന്ന വ്യക്തി, തന്റെ യഥാർത്ഥ ജീവിതത്തിൽ, വർഷങ്ങൾക്ക് മുമ്പേ നടന്ന ഒരു വാഹനാപകടത്തിൽ റോഡരികിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിരുന്നുവെന്നത് യാദൃശ്ചികമാവാം.

യുവാക്കളുടെ കൂട്ടായ്മ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് വിഎയാണ്. ഈ ഹ്രസ്വ ചിത്രത്തിന്റെ കഥയും തിരക്കഥയും നവീൻ എസിന്റേതാണ്. നാഫിദ് പികെയും രാഹുൽ എകെയുമാണ് നിർമ്മാതാക്കൾ. ക്യാമറയും എഡിറ്റിങും ശ്യാം
നിർവഹിച്ചിരിക്കുന്നു.

Exit mobile version