ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ്; മദ്യപിച്ച് കിളിപോയയാളുടെ വേലി ചാട്ടം സാമൂഹമാധ്യമങ്ങളിൽ വൻഹിറ്റ്

എവിടെയാണെന്നോ, ഇത് ആരാണെന്നോ സോഷ്യൽമീഡിയയ്ക്കും അറിയില്ല. എന്നാൽ ആളുകൾക്കിടയിൽ വൻതാരമായി മാറിയിരിക്കുകയാണ് ഈ വ്യത്യസ്തനായ മദ്യപൻ. പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ചാണ്. അടിച്ചു പൂസായി റോഡിലെ ഇരുമ്പിന്റെ കൈവരി കഷ്ടപ്പെട്ട് ചാടി കടക്കുന്ന ഒരാളുടെ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ. സംഭവം സോഷ്യൽലോകത്ത് ഹിറ്റായിരിക്കുകയാണ്.

ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന തലക്കെട്ടോടെയാണ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെല്ലാം ഈ വീഡിയോ വൈറലാകുന്നത്.

ആദ്യം കാൽ വേലിയുടെ ഏറ്റവും മുകളിലത്തെ നിരയിലും കൈ ഏറ്റവും താഴെ പിടിച്ചും ഇയാൾ കിടക്കുന്നു. തുടർന്ന് കഷ്ടപ്പെട്ട് കടക്കാൻ ശ്രമിക്കുകയാണ് ഇയാൾ. ഇടയ്ക്ക് അഴികൾക്കിടയിൽ പെട്ട് പോകുന്നുമുണ്ട് ഇയാൾ. പുറത്തേക്കാണോ അകത്തേക്കാണോവെന്ന് അറിയാതെ കുറേ സമയം നിൽക്കുന്നുമുണ്ട്. കഷ്ടപ്പെട്ട് റോഡിലെ കൈവരി കടന്ന ഇയാളെ കടന്നുപോകുന്ന ആളുകൾ അമ്പരപ്പോടെ നോക്കുന്നുമുണ്ട്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. എന്നെടുത്ത വീഡിയോ ആണെന്നോ ആരാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നോ ഇനിയും വ്യക്തമായിട്ടില്ല.

Exit mobile version