തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും കൊച്ചുമോനും അമ്മാമ്മയും; വീഡിയോ

അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ചെയ്ത വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ചെയ്ത വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയുമൊത്ത് വീഡിയോ ചെയ്തതും, സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചതും. ഇതിനോടകം തന്നെ ഏറെ ആരാധകരെ നേടിയിരിക്കുകയാണ് ഇുവരും.

എന്നാല്‍ അവധിക്കു ശേഷം വിദേശത്തേക്കു ജില്‍സണ്‍ മടങ്ങി. ഈ മടക്കം അമ്മായുടെയും കൊച്ചുമോന്റെയും ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.
ഇപ്പോള്‍ വീണ്ടും താരമായിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും.

വിദേശത്തുള്ള ജില്‍സണും നാട്ടിലുള്ള അമ്മാമ്മയും വീഡിയോ കോളിലൂടെയാണ് മനോഹരപ്രകടനം കാഴ്ചവെയ്ക്കുന്നത്. അല്‍പം ചിരിക്കാനുണ്ടെങ്കിലും ഇരുവരുടെയും സ്നേഹവീഡിയോ, കാണുന്നവരുടെ മനസും നിറയ്ക്കും.

Exit mobile version