പാലിയേറ്റീവ് കെയറില്‍ നിന്നും ഡോക്ടറെത്തി ഒന്നു പാടുമോ എന്നു ചോദിച്ചു; സകലരെയും അമ്പരപ്പിച്ച് മനോഹരമായി പാടി ഈ അമ്മൂമ്മ; നിറകൈയ്യടികളോടെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ!

രോഗശയ്യയില്‍ പോലും ആഘോഷിക്കുന്ന ഈ വലിയപ്രായത്തിലെ കുഞ്ഞുമനുഷ്യര്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും.

വാര്‍ധക്യം വെറും പ്രായത്തിന്റെ കണക്കുകള്‍ മാത്രമല്ലേ, ഉള്ളില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവര്‍ക്ക് വാര്‍ധക്യം രണ്ടാംബാല്യം മാത്രമാണ്. ഈ ‘ബാല്യകാലത്തെ’ ആഘോഷമാക്കുന്നവരെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും ഒരു ആനന്ദമാണ്. രോഗശയ്യയില്‍ പോലും ആഘോഷിക്കുന്ന ഈ വലിയപ്രായത്തിലെ കുഞ്ഞുമനുഷ്യര്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്നു നല്‍കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്ഥിരമായുള്ള ചെക്കപ്പിന്റെ ഭാഗമായി പാലിയേറ്റീവ് കെയറിലെ ഡോക്ടര്‍ വന്നപ്പോള്‍ വെറുതെ ഒരു പാട്ടു പാടാന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ഗംഭീരഗാനം അങ്ങ് ആലപിച്ചു അതാണ് ഈ അമ്മൂമ്മയെ സോഷ്യല്‍മീഡിയയില്‍ താരമാക്കിയത്. എക്കാലത്തെയും ക്ലാസിക് ആയ ‘കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനമാണ് മനോഹരമായി ഈ മുത്തശ്ശി ആലപിച്ചത്. ഗാനത്തിലെ മുഴുവന്‍ വരികളും തെറ്റാതെ വ്യക്തതയോടെ മനോഹരമായി തന്നെ ഈ അമ്മൂമ്മ പാടി. വാര്‍ധക്യത്തിന്റെ അവശതകളൊന്നും അമ്മൂമ്മയുടെ ശബ്ദത്തെ ബാധിച്ചിട്ടില്ല. അതിമനോഹരമായി പാട്ടുപാടുന്ന ഈ അമ്മൂമ്മയുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘അമ്മൂമ്മയ്ക്ക് ദൈവം ദീര്‍ഘായുസ് നല്‍കട്ടെ’ എന്ന് ആശംസിക്കുകയാണു ഗാനം കേട്ടവര്‍.

റിലീസാകാത്ത ‘നീലക്കടമ്പ്’ എന്ന ചിത്രത്തിലേതാണ് കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഗാനം ആസ്വദക ഹൃദയത്തെ കീഴടക്കിയതാണ്. കെ ജയകുമാറിന്റെതാണു വരികള്‍. രവീന്ദ്രന്റെ സംഗീതത്തില്‍ ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Exit mobile version