ഇവിടെവരുമ്പോള്‍ എനിക്കൊപ്പം വേണമെന്ന് ആഗ്രഹിച്ച സംഗീതജ്ഞനെ കൂടെക്കൂട്ടിയിട്ടുണ്ട്… ബാല ഇന്ന് എന്നോടൊപ്പം ഉണ്ടാകും, ഞങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിക്കും ! കൂട്ടുകാരന്റെ ചിത്രം പതിച്ച ടീഷര്‍ട്ടില്‍ വികാരധീനനായി സ്റ്റീഫന്‍ ദേവസ്യ

കഴിഞ്ഞ ഒക്ടോബര്‍ 2 ന് മരണത്തിന് കീഴടങ്ങിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിന്ന് കുടുംബവും കൂട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല

കഴിഞ്ഞ ഒക്ടോബര്‍ 2 ന് മരണത്തിന് കീഴടങ്ങിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിന്ന് കുടുംബവും കൂട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല. ബാലഭാസ്‌ക്കര്‍ ഇപ്പോഴും തന്റെ കൂടെയുണ്ട് എന്ന് വിശ്വസിക്കുന്ന സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ ഫേസ്ബുക്ക് വീഡിയോയാണ് ആരാധകരുടെ കണ്ണിനെ ഈറനണിയിക്കുന്നത്.

ആദ്യമായാണ് സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ സ്റ്റീഫന്‍ ദേവസ്യ എത്തിയിരിക്കുന്നത്. ഇവിടെ വരുമ്പോള്‍ എനിക്കൊപ്പം വേണമെന്ന് ആഗ്രഹിച്ച സംഗീതജ്ഞനെക്കൂടെക്കൂട്ടിയിട്ടുണ്ട്, ബാല ഇന്ന് എന്നോടൊപ്പം ഉണ്ടാകും ഞങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുമെന്ന് വികാരധീനനായി സ്റ്റീഫന്‍ ദേവസ്യ പറയുന്നു. ഒപ്പം കൂട്ടുകാരന്റെ ചിത്രം പതിച്ച തന്റെ ടീഷര്‍ട്ടും വീഡിയോയിലൂടെ കാണിച്ചുതരുന്നു.

വടക്കുംനാഥ ക്ഷേത്രത്തില്‍ ഭാര്യ ലക്ഷ്മിക്കും മകള്‍ തേജസ്വിനി ബാലയ്ക്കുമൊപ്പം തൊഴുതുമടങ്ങുമ്പോള്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. മകള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് മകള്‍ക്ക് പിന്നാലെ ലക്ഷ്മിയെ തനിച്ചാക്കി യാത്രയായി.

Exit mobile version