ക്ലച്ചും ഗിയറുമുള്ള വാഹനം ഇനി ടെസ്റ്റിന് വേണ്ട; ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിച്ചാലും ലൈസൻസ് കിട്ടും; ഗിയർ വാഹനങ്ങളും ഓടിക്കാം

തിരുവനന്തപുരം: ഇനി മുതൽ ഡ്രൈവിങ് ലൈസൻസിനായുള്ള എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാമെന്ന് അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിൽ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.

കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് കേരളത്തിലും മാറ്റങ്ങൾ വരുന്നത്. ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്നാണ് കേന്ദ്രനിർദേശം. 2019ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നത്.

ALSO READ- തൊഴിലുറപ്പിലും കൈയ്യിട്ട് വാരി ഈ പഞ്ചായത്ത്; വ്യാജ രേഖ ചമച്ച് പദ്ധതിയിലെ 1,68,422 രൂപ അടിച്ചുമാറ്റി ജനപ്രതിനിധികൾ

കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസിനാണ് ഈ വ്യവസ്ഥ. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ എളുപ്പമാകും. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുത്താലും ഗിയർ ഉള്ള വാഹനം ഓടിക്കാവുന്നതാണ്.

Exit mobile version