സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം; 1242 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി നേടി. 5 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ചെല്ലയ്യ, കണ്ണൂര്‍ കോളയാട് സ്വദേശി, തിരുവനന്തപുരം വലിയതുറ സ്വദേശി മണിയന്‍, എറണാകുളം ചെല്ലാനം സ്വദേശി റീത്താ ചാള്‍സ്, തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ എന്നിവരാണ് ഇന്ന് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചരില്‍ 1242 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും എത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 72 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 21625 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം 297 മലപ്പുറം 242 കോഴിക്കോട് 158 കാസര്‍കോട് 147 ആലപ്പുഴ 146 പാലക്കാട് 141 എറണാകുളം 133 തൃശ്ശൂര്‍ 32 കണ്ണൂര്‍ 30 കൊല്ലം 25 കോട്ടയം 24 പത്തനംതിട്ട 20 വയനാട് 18 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Exit mobile version