സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് രോഗം, ഏഴ് മരണം; സമ്പര്‍ക്കത്തിലൂടെ ബാധിച്ചത് 971 പേര്‍ക്ക്; 1234 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1234 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ ഉറവിടം വ്യക്തമല്ല. 66 പേര്‍ വിദേശത്ത് നിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

7 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍ (66), ഫറോക്കിലെ പ്രഭാകരന്‍ (73), കക്കട്ട് മരക്കാര്‍കുട്ടി (70), കൊല്ലം വെഴിനല്ലൂര്‍ അബ്ദുല്‍ സലാം (58), കണ്ണൂര് ഇരിക്കൂര്‍ യശോദ (59), കാസര്‍കോട് ഉടുമ്പുന്തല അസൈനാര്‍ ഹാജി (76), എറണാതുളം തൃക്കാക്കര ജോര്‍ജ് ദേവസി (83) എന്നിവരാണു മരിച്ചത്.

തിരുവനന്തപുരം 274,കൊല്ലം 30,പത്തനംതിട്ട 37,ഇടുക്കി 39,കോട്ടയം 51,ആലപ്പുഴ 108,എറണാകുളം 120,തൃശൂര്‍ 86,പാലക്കാട് 41,മലപ്പുറം 167,കോഴിക്കോട് 39,വയനാട് 14,കണ്ണൂര്‍ 61,കാസര്‍കോട് 128 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 528,കൊല്ലം 49,പത്തനംതിട്ട 46,ഇടുക്കി 58,കോട്ടയം 47,ആലപ്പുഴ 60,എറണാകുളം 35,തൃശൂര്‍ 51,പാലക്കാട് 13,മലപ്പുറം 77,കോഴിക്കോട് 72,വയനാട് 40,കണ്ണൂര്‍ 53,കാസര്‍കോട് 105 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് നിലവില്‍ 1,47,074 പേര്‍ നിരീക്ഷണത്തിലുണ്ട്. 11,167 പേര്‍ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതില്‍ വരാനുണ്ട്. സംസ്ഥാനത്ത് നിലവില്‍ 515 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

Exit mobile version