രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 57000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 36000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 57117 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1695988 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 764 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 36511 ആയി ഉയര്‍ന്നു. നിലവില്‍ 565103 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1094374 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 422118 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 265 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 14994 ആയി ഉയര്‍ന്നു. നിലവില്‍ 150662 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version