സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേര്‍ വിദേശത്ത് നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിയത്. 19 ആരോഗ്യപ്രവര്‍ത്തകര്‍, ഒരു ഡിഎസ്‌സി ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് എഴുപത് വയസ്സുള്ള അരുള്‍ ദാസ് അറുപത് വയസ്സുള്ള ബാബു രാജ് എന്നിവര്‍ മരിച്ചു.

തിരുവനന്തപുരം 173, കൊല്ലം 53,പാലക്കാട് 49,എറണാകുളം 44,ആലപ്പുഴ 42,കണ്ണൂര്‍ 39,കാസര്‍കോട് 29,പത്തനംതിട്ട 28,ഇടുക്കി 28,വയനാട് 26,കോഴിക്കോട് 26,തൃശൂര്‍ 21,മലപ്പുറം 19 കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ച കണക്ക്

അതേസമയം 204 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7,പത്തനംതിട്ട 18,ആലപ്പുഴ 36,കോട്ടയം 6,ഇടുക്കി 6,എറണാകുളം 9,തൃശൂര്‍ 11,പാലക്കാട് 25,മലപ്പുറം 26,കോഴിക്കോട് 9,വയനാട് 4,കണ്ണൂര്‍ 38, കാസര്‍കോട് 9. എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നിലവില്‍ 6413 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്. നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. ആശുപത്രികളില്‍ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 18,937 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 2,85,158 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വൈലന്‍സിന്റെ ഭാഗമായി 92,312 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 87,653 എണ്ണം നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 299 ആയി.

Exit mobile version