തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികള്‍ അറുന്നൂറിന് മുകളില്‍; ഇന്ന് 623 പേര്‍ക്ക് രോഗം; ഒരു മരണം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 432 പേര്‍ക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 600 മുകളില്‍. ഇന്ന് 623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്തു നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് സമ്പര്‍ക്കം മൂലം 432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 37 പേരുടെ രോഗം ഉറവിടം കണ്ടെത്താനായിട്ടില്ല. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഡിഎസ്‌സി 9 പേര്‍ക്കും രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് ഇന്നൊരാള്‍ മരിച്ചു. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് 196 പേര്‍ രോഗമുക്തി നേടി. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17.

സംസ്ഥാനത്ത് ആകെ 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേര്‍ക്കാണ്. ഇപ്പോള്‍ ചികിത്സയില്‍ 4880 പേരാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 14,444 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 2,60,356 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 82,568 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവായി.

Exit mobile version