ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 339 പേര്‍ക്ക് കൊവിഡ്: 133 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം മുന്നൂറ് കടന്നു. സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്ക് രോഗമുക്തി നേടി . കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശങ്ങളില്‍ നിന്നും വന്നവരാണ്. 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരിുടെ എണ്ണവും വര്‍ധിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 7 കേസുകളാണ് ഉള്ളത്.

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8. എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്,. തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസര്‍കോട് 13.എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പരിശോധനയുടെ തോത് വര്‍ധിച്ചു. 24 മണിക്കൂറിനിടെ 12592 സാമ്പിളുകള്‍ പരിശോധിച്ചു. 6534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 220677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 66934 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 63199 നെഗറ്റീവായി.

Exit mobile version