നിര്‍ഭയ പ്രതികളുടെ നിയമ വഴികളെല്ലാം അടഞ്ഞു; മാര്‍ച്ച് 20ന് രാവിലെ 5.30ന് പ്രതികളെ എല്ലാവരെയും തൂക്കിലേറ്റും; പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. മാര്‍ച്ച് 20ന് ലേക്കാണ് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 20 രാവിലെ 5.30ന് പ്രതികളായ പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റണം.

പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതോടെ പുതിയ മരണവാറന്റിന് വേണ്ടി തിഹാര്‍ ജയിലധികൃതര്‍ നല്‍കിയ അപേക്ഷ പരിണിച്ചാണ് വിചാരണക്കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി നിയമതടസമില്ല. പ്രതികള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ മരണവാറന്റ് അന്തിമമായിരിക്കും

നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. നിര്‍ഭയ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. എന്നാല്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു.

Exit mobile version