നിര്‍ഭയ കേസ്; ആരാച്ചാര്‍ എത്തി, ഡമ്മി പരീക്ഷണവും നടത്തി; വീണ്ടും നീണ്ടുപോവുമോ എന്ന ചോദ്യവുമായി രാജ്യം

ന്യൂഡല്‍ഹി: വീണ്ടും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്ക് കാത്ത് രാജ്യം. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം ഇന്ന് രാവിലെ നടത്തി. വിധി നടപ്പാക്കാന്‍ വേണ്ടി ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലില്‍ ഹാജരായിരുന്നു. ശേഷം ഇന്ന് രാവിലെ ഡമ്മി പരീക്ഷണം നടത്തുകയായിരുന്നു. വീണ്ടും വധശിക്ഷ നീണ്ടുപോകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഈ മാസം 20 നാണ് നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്. വൈകീട്ട് അരാച്ചാര്‍ പവന്‍ കുമാര്‍ ജയിലില്‍ എത്തിയതോടെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്നലെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

അതിനെതിരെയാണ് മുകേഷ് സിംഗ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്‍റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളിയിരുന്നു. ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടായേക്കും.

Exit mobile version