പ്രതിഷേധ മാര്‍ച്ചിന് സാധ്യത; ഷഹീന്‍ ബാഗില്‍ കനത്ത സുരക്ഷ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് അടക്കമുള്ള ഡല്‍ഹി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്.

നാലഞ്ച് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുന്‍കരുതല്‍ എടുത്തതാണെന്ന് അഡി. ഡിസിപി ആര്‍പി മീണ പറഞ്ഞു. സ്ഥലത്ത് പ്രതിഷേധം നടത്തരുതെന്ന് പ്രാദേശിക നേതാക്കളോട് അഭ്യര്‍ഥിച്ചതായും ഡിസിപി പറഞ്ഞു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 42 പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്നപ്പോഴും ഷഹീന്‍ ബാഗില്‍ സമരം തുടരുകയായിരുന്നു. കലാപം ഷഹീന്‍ ബാഗിലെ സമരത്തെ ബാധിച്ചിട്ടില്ല. ഡിസംബര്‍ 15 ന് തുടങ്ങിയ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയായിരുന്നു. കലാപത്തിന് മുമ്പ് എങ്ങനെയാണോ സമരമുണ്ടായത് അതുപോലെ ഇപ്പോഴും തുടരുകയാണ്.

Exit mobile version