കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയം; ആറ് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി; മരണം 46 ആയി

അതെസമയം ഉരുള്‍പൊട്ടലില്‍ കാണാതായ ആറു പേരുടെ മൃതദേഹം കൂടി ഇന്നു ലഭിച്ചു

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള
തെരച്ചില്‍ പരാജയം. വെള്ളത്തിന്റെ അളവ് കൂടുതലായതാണ് ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ പരാജയമാകാന്‍ കാരണമെന്ന് ജിപിആര്‍ വിദഗ്ധന്‍ ആനന്ദ് കെ പാണ്ഡേ പറഞ്ഞു. വയനാട്ടിലേക്ക് പോകുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതെസമയം ഉരുള്‍പൊട്ടലില്‍ കാണാതായ ആറു പേരുടെ മൃതദേഹം കൂടി ഇന്നു ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 46 ആയി. 13 പേരെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. കവളപ്പാറയില്‍ സൈന്യം ഇന്ന് തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് റഡാര്‍ സംവിധാനം കൊണ്ടുവന്നത്.

Exit mobile version