ഇത്തവണയും തൃശ്ശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല; ബി ഗോപാലകൃഷ്ണന്‍ സിറ്റിങ് സീറ്റീല്‍ തോറ്റു

b gopalakrishnan | bignewslive

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. 241 വോട്ടിനാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. വോട്ടുകള്‍ എണ്ണി തുടങ്ങിയ സമയം മുതല്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിരുന്നില്ല. തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ബി. ഗോപാലകൃഷ്ണന്‍ പിന്നിലായിരുന്നു.

തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കുമെന്നതിന്റെ സൂചനകള്‍ ഗോപാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തനിക്കെതിരെ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വാര്‍ഡില്‍ ബിജെപി ജയിച്ചു. അത്തോളി ഒന്നാം വാര്‍ഡില്‍ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.

Exit mobile version