ആശങ്ക ഒഴിയുന്നില്ല; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അതിതീവ്ര മഴയ്ക്ക് സാധ്യയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്ര മഴയ്ക്ക് സാധ്യയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്ട് രാത്രി മുതല്‍ മഴ കുറഞ്ഞിരുന്നെങ്കിലും രാവിലെയായതോടെ ശക്തിപ്രാപിച്ചെന്നാണ് റിപ്പോര്‍ട്ട്. അതെസമയം എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version