സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വയനാട്,തൃശൂർ,പാലക്കാട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും കണ്ണൂരിലും കാസർഗോഡും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മന്ത്രി ചോറ് വിളമ്പി; കളക്ടർ പപ്പടം വിളമ്പി; സാമ്പാറുമായി എംഎൽഎയും; തൃശൂരിൽ ഓണാഘോഷം ഇങ്ങനെയാണ്

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 9 വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ 08 മുതൽ 10 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

Exit mobile version