ഡിസ്‌പ്ലേയ്ക്കടിയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി ഓപ്പോ കെ വണ്‍; ഇന്ത്യയില്‍ വില്പനയ്‌ക്കെത്തി

ഓപ്പോയുടെ പുതിയ മോഡല്‍ ഓപ്പോ കെ വണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. നാല് ജിബി റാം, 64ജിബി മെമ്മറി വരുന്ന ഫോണിന് 16,990 രൂപയാണ് വില. പിയാനോ ബ്ലാക്ക്. ആസ്ട്രല് ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫെബ്രുവരി 12 മുതല്‍ ഫോണ്‍ വാങ്ങാം.

2340 * 1080 പിക്‌സലിന്റെ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ കെ വണിനുള്ളത്. ഡിസ്‌പ്ലേയ്ക്കടിയിലാണ് ഇതിലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ് 660 പ്രൊസസര്‍ ആണ് ഫോണിലുള്ള്. അഡ്രിനോ 512 ആണ് ജിപിയു.
നാല് ജിബി, 6ജിബി റാം പതിപ്പുകള്‍ ഫോണിനുണ്ട്. 64 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡും ഉപയോഗിക്കാം. പക്ഷേ, ഇന്ത്യയില്‍ നാല് ജിബി റാം പതിപ്പാണ് ഇപ്പോള്‍ ലഭിക്കുക.
ആന്‍ഡ്രോയിഡ് ഓറിയോ 8.1 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 5.2 യുഐ ആണ് ഫോണിലുള്ളത്. 3600 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഓപ്പോ കെവണിന്റെ ഡ്യുവല്‍ ക്യാമറയില്‍ 16 മെഗാപിക്‌സലിന്റെയും രണ്ട് മെഗാപിക്‌സലിന്റെയും സെന്‍സറുകളാണുള്ളത്. 25 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

Exit mobile version