പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ മോഡി കൊച്ചി റിഫൈനറിയില്‍ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതെസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എത്താനായില്ല. മുഖ്യമന്ത്രി പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. യന്ത്രത്തകരാര്‍ പരിഹരിച്ച് മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. 2.40 ഓടെ മുഖ്യമന്ത്രി കൊച്ചിയിലെത്തും.

ആദ്യം പ്രധാനമന്ത്രി കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് തിരിക്കും. തൃശ്ശൂരില്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഡല്‍ഹിക്ക് തിരിക്കും.

Exit mobile version