വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’!

വണ്‍ പ്ലസ് 6T, റെഡ്മി Y2, വാവെയ് നോവ 3i, ഹോണര്‍ 8X എന്നിവയ്ക്കാണ് പ്രത്യേക ഓഫറുകള്‍ ഉള്ളത്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് തുടക്കം. ജനുവരി 20 മുതല്‍ 23 വരെ നാല് ദിവസത്തെ വില്‍പനയാണ് ആമസോണ്‍ അവതരിപ്പിക്കുന്നത്. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ ഇത്തവളത്തെ ഫെസ്റ്റിനും മികച്ച് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്പ്‌ടോപ്പ്, ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള ഗാഡ്‌ജെറ്റ്-ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളാണ് ആമസോണ്‍ ഫെസ്റ്റിന് അണിനിരത്തുന്നതെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിച്ചു.

ആമസോണ്‍ പ്രൈം മെംബേസിന് ഒരു ദിവസം മുന്‍പ് തന്നെ ലഭ്യമാകും. പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിള്‍, വണ്‍ പ്ലസ്, റിയല്‍മി, ഷവോമി, എല്‍ജി, ഫിലിപ്പ്‌സ് എന്നിവ മികച്ച ഓഫറുകളോടെ ലഭ്യമാക്കുമെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. പതിവിലും മികച്ച് രീതിയില്‍ പ്രത്യേക നിരക്കുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്. വണ്‍ പ്ലസ് 6T, റെഡ്മി Y2, വാവെയ് നോവ 3i, ഹോണര്‍ 8X എന്നിവയ്ക്കാണ് പ്രത്യേക ഓഫറുകള്‍ ഉള്ളത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പത്ത് കോടിയോളം ഉതാപന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനോടെയുള്ള സൗകര്യം ലഭിക്കും. ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ ഗ്രേറ്റ് സെയിലില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും, ബജാജ് ഫിന്‍സെര്‍വ് ഉപഭോക്താക്കള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.

Exit mobile version