തിരുപ്പതി വെങ്കടേശ്വരന് കാണിക്കയായി സ്വര്‍ണ്ണവാള്‍ സമര്‍പ്പിച്ച് ഭക്തന്‍; സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത വാളിന് വില ഒരു കോടി രൂപയോളം

ഹൈദരാബാദ്: ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച് ഹൈദരാബാദിലെ വ്യവസായി. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അഞ്ച് കിലോഗ്രാം ഭാരമുള്ള വാളാണ് വഴിപാടായി സമര്‍പ്പിച്ചത്.

രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല-തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ്മ റെഡ്ഡിയാണ് വാള്‍ ഏറ്റുവാങ്ങിയത്.

തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ ഇയാള്‍ കഴിഞ്ഞ വര്‍ഷം തന്നെ വാള്‍ സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയില്‍ തീരുമാനം നീണ്ടുപോവുകയായിരുന്നു. കോയമ്പത്തൂരിലെ പേരുകേട്ട സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിര്‍മ്മിച്ചത്. ആറുമാസക്കാലമെടുത്താണ് വാള്‍ തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version