മൊബൈല്‍ ആപ്പിലൂടെ വിഷരഹത പച്ചക്കറി വില്‍ക്കാനും വാങ്ങാനും അവസരം

നിങ്ങളുടെ ഉത്പന്നങ്ങളുടെ വില നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാം എന്നതാണ് പ്രത്യേകത

തൃശ്ശൂര്‍ : സ്വന്തം വീട്ടുവളപ്പിലും അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലുമുണ്ടാക്കുന്ന പച്ചക്കറികള്‍ ഇനി കടയില്‍ കൊടുക്കാന്‍ കഴിയാതെ വിഷമിക്കണ്ട് കാര്യമില്ല്. നിങ്ങളുടെ ആവശ്യം കഴിഞ്ഞ് അധികം വരുന്ന ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി ലഭിക്കാന്‍ ഒരു അവസരം ഒരുക്കുകയാണ് ജി-സ്റ്റോറിന്റെ ആപ്ലിക്കേഷന്‍.

നിങ്ങളുടെ ഉത്പന്നങ്ങളുടെ വില നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാം എന്നതാണ് പ്രത്യേകത. തൃശൂര്‍ സ്വദേശികളായ ജെഫിന്‍ ജോര്‍ജും സുരേഷ് ബാബുവുമാണ് ഈ ആപ്പിന് പിന്നില്‍. വീട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം. ഈ ആപ്പ് വഴി വിഷരഹിത പച്ചക്കറികള്‍ വാങ്ങാനും സാധിക്കും.

Exit mobile version