ആപ്പ് വഴി മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്തു; കോഴിക്കോട്ടെ പി ഷിബുവിന് നഷ്ടപ്പെട്ടത് 14,400 രൂപ

കോഴിക്കോട്; ആപ്പ് വഴി മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത ഉപഭോക്താവിന് നഷ്ടപ്പെട്ടത് 14,400 രൂപ. കോഴിക്കോട് എലത്തൂര്‍ പുതിയ നിരത്ത് ‘ശ്രീരാഗ’ത്തില്‍ പി ഷിബുവിനാണ് പണം തവണകളായി നഷ്ടപ്പെട്ടത്. ജൂണ്‍ മൂന്നിനായിരുന്നു സംഭവം.

മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തശേഷം ജൂണ്‍ 16 മുതല്‍ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളിലായി 400, 800, 1600 രൂപ എന്നിങ്ങനെ 14,400 രൂപയുടെ ഇടപാട് നടന്നതായി ബാങ്കില്‍ നിന്നും അറിയിപ്പ് വരികയായിരുന്നു.

മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നല്‍കിയപ്പോള്‍ മതിയായ നിക്ഷേപമില്ലെന്ന കാരണത്താല്‍ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായ കാര്യം ഉപഭോക്താവ് അറിയുന്നത്.

ഒടിപി പറഞ്ഞുകൊടുത്തോ രണ്ടാമതൊരാള്‍ എടിഎം കാര്‍ഡിലെ പിന്‍നമ്പര്‍ ഉപയോഗിച്ച് പിന്‍വലിച്ചതോ അല്ലാത്തതിനാല്‍ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് സംഭവത്തില്‍ പ്രതികരിച്ചു.

Exit mobile version