കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാലും പേടിക്കേണ്ട; ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം ഈ ആപ്പുകൾ ഉപയോഗിച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായപ്പോഴും കാശ്മീരിൽ 371 എ ആർട്ടിക്കിൾ റദ്ദാക്കിയ സമയത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാണ് പ്രതിഷേധത്തെ നേരിട്ടത്. സമരങ്ങളെ അപ്രസക്തമാക്കാൻ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളുടെ നിരോധനം ആയുധമാക്കുമ്പോൾ പ്രതിവിധി അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ്പുകൾ ഉപയോഗിക്കാം.

*ബ്രിഡ്ജ്‌ഫൈ: പ്രകൃതിദുരന്തമുണ്ടാകുന്ന അവസരങ്ങളിലും വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതിദുരന്തമുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപയോഗപ്രദമാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. Support: iOs

*ഫയർ ചാറ്റ്:ഇന്റർനെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പാണ് ഫയർ ചാറ്റ്. എന്നാൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം Support: Android and iOS

*ബ്രിയർ: ഇന്റർനെറ്റ് ഇല്ലാത്ത വേളകളിൽ ബ്ലുടൂത്ത്,വൈഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന ആപ്പാണ് ബ്രിയർ. അതേസമയം ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാവുമ്പോൾ ടോർ നെറ്റ് വർക്കുമായി കണക്ടട് ചെയ്താൽ അയക്കുന്ന സന്ദേശങ്ങൾ സുരക്ഷിതവുമായിരിക്കും. Support: iOs, Android

*വോജർ: ഇന്റർനെറ്റില്ലാതെ വോയിസ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് വോജർ. ഫോൺബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാൻ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോൺ ക്യാമറ എന്നിവയുടെ പെർമിഷൻ ആവശ്യമാണ്. Support: IoS

*സിഗ്നൽ ഓഫ് ലൈൻ: ഇന്റർനെറ്റോ,ലോക്കൽ നെറ്റ്‌വർക്കോ ഇല്ലാത്ത സാഹചര്യങ്ങളിൽ 100 മീറ്റർ പരിധിക്കുള്ളിൽ വൈഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന ആപ്പാണ് സിഗ്നൽ ഓഫ് ലൈൻ. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ. എന്നിവ വൈഫൈയിലൂടെ കൈമാറാം. ഈ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖോഖോ ഡെവലേപ്പേഴ്‌സാണ് Support: Android

Exit mobile version