‘നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന്‍ ബലി നല്‍കരുത്’ പട്ടാളക്കാരനായ മകനെ അമ്മ ഉപദേശിച്ചു..! ഒടുക്കം ധീരരക്തസാക്ഷിയായ തന്റെ മകന്റെ ശരീരം ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ല, ആ ത്യാഗത്തിന് മുന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സല്യൂട്ട് അടിച്ചു

ഹേമ എന്ന ഈ അമ്മയെ അറിയണം ഇന്നത്തെ തലമുറ. സ്‌നേഹത്തിന്റെ ത്യാഗത്തിന്റെ മനുഷ്യ രൂപമാണ് ഈ അമ്മ. തന്റെ മകന്‍ ഹനീഫുദ്ദീന് എട്ടുവയസ്സ് ഉള്ളപ്പോഴായിരുന്നു പട്ടാളക്കാരനായ ഭര്‍ത്താവിനെ നഷ്ടമാകുന്നത്. എന്നാല്‍ തന്റെ കഷ്ടപ്പാടിലും അവര്‍ മക്കള്‍ക്ക് വേണ്ടി. ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിന് പകരം സര്‍ക്കാര്‍ നല്‍കിയ പെട്രോള്‍ പമ്പ് സ്വീകരിക്കാന്‍ ഹേമ കൂട്ടാക്കിയില്ല. കുട്ടികളെ ശാസ്ത്രീയസംഗീതം പഠിപ്പിച്ചാണ് ഹേമ കുടുംബം പുലര്‍ത്തിയത്. എത്ര ദാരിദ്രത്തിലും അധ്വാനിച്ച് ജീവിക്കണം മറ്റുള്ളവരോട് കൈനീട്ടരുത് എന്നാണ് ഈ അമ്മയുടെ തീരുമാനം ഇതു തന്നെ തന്റെ മകനേയും ആ അമ്മ പഠിപ്പിച്ചു.

എന്തിനേറെ പറയുന്നു സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ യൂണിഫോം പോലും വാങ്ങിക്കരുതെന്നാണ് അമ്മ പറയുന്നത്. ആരുടെ മുന്നിലും തലകുനിക്കാതെ മകനെ അവര്‍ വളര്‍ത്തി. അമ്മയുടെ അഭിമാനമുണ്ടാകുന്ന വിധം തന്നെയാണ് മകന്‍ ഹനീഫുദ്ദീനും വളര്‍ന്നത്. വളര്‍ന്നു വലുതായപ്പോള്‍ അച്ഛന്റെ പാത തന്നെ മകനും പിന്തുടര്‍ന്നു.

എന്നാല്‍ പട്ടാളത്തില്‍ പോകുമ്പോള്‍ മകനോട് ഹേമ ഒരു ഉപദേശം നല്‍കി, നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന്‍ ബലി നല്‍കരുത്. പക്ഷെ അച്ഛനെ സ്‌നേഹിച്ച മകന് അച്ഛന്റെ അതേ അവസ്ഥ തന്നെ വന്നു. 25ാം വയസില്‍ ക്യാപ്റ്റന്‍ പദവിയിലെത്തിയ അദ്ദേഹം കാര്‍ഗിലില്‍ നടന്ന വെടിവെയ്പ്പില്‍ വീരമൃത്യു വരിച്ചു.എന്നാല്‍ ഏറെ നാള്‍ നീണ്ടു നിന്ന വെടിവെയ്പ്പില്‍ ആശങ്ക നിലനിന്നിരുന്നു. ഹനീഫുദ്ദീന്റെ മൃതദേഹം കണ്ടെത്തുക പ്രയാസമായിരുന്നു. ഈ വിവരം ആ അമ്മയെ വളരെ ദുഘത്തോടെയാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

എന്നാല്‍ ഇവിടെ വീണ്ടും ആ അമ്മ മാതൃകയാവുകയാണ്. തനിക്ക് തുണയായ മകനെ ഒരു നോക്കുകാണാന്‍ ആഗ്രഹിച്ചെങ്കിലും മൃതദേഹം കണ്ടെത്താന്‍ അന്വേഷണസംഘത്തെ അയക്കാം എന്നു പറഞ്ഞപ്പോള്‍, എന്റെ മരിച്ചുപോയ മകനുവേണ്ടി മറ്റൊരു മകന്റെ ജീവന് പണയംവെയ്‌ക്കേണ്ട, എനിക്കവന്റെ മൃതദേഹം കാണാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല എന്നായിരുന്നു ഹേമയുടെ മറുപടി.

ആ അമ്മയുടെ ത്യാഗത്തിന് മുന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സല്യൂട്ട് അടിച്ചു. ഒരു പട്ടാള മേധാവിയുടെ ഭാര്യ രചന ഭിഷ്ടാണ് ത്യാഗോജ്വലമായ ഈ സംഭവം ലോകത്തെ അറിയിച്ചത്.

Exit mobile version