ഇന്ത്യാ-ഓസീസ് മത്സരം കാണാന്‍ ഗാലറിയില്‍ വിജയ് മല്ല്യയും, വീഡിയോ

ലണ്ടന്‍: രാജ്യത്തുനിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനിന്‍. കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ ഗാലറിയില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യയും. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.

രാജ്യത്തുനിന്നും 9,000 കോടി രൂപ വായ്പയെടുത്തുമുങ്ങിയ കേസില്‍ ജൂലൈയില്‍ നടക്കുന്ന വാദംകേള്‍ക്കലിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയല്ല താനെന്നു തെളിയിക്കാന്‍ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയും പറഞ്ഞത്.

ഇന്ത്യയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് ലോകകപ്പ് മത്സരം കാണാന്‍ കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ മല്യ എത്തിയത്.
ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രില്‍ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു.

Exit mobile version