ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വ്യാപക പ്രായത്തട്ടിപ്പ്..! പരിശോധിച്ച ഡോക്ടറെ തല്ലി ഓടിച്ചു

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വ്യാപക പ്രായത്തട്ടിപ്പ് നടത്തുന്നതായി പരാതി. പ്രായത്തട്ടിപ്പുകാരണം ഉത്തര്‍ പ്രദേശിന്റെ 36 താരങ്ങളെ അയോഗ്യരാക്കി. ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നിയോഗിച്ച ഡോക്ടറുടെ പരിശോധനയിലാണ് പ്രായം കവിഞ്ഞ 36 പേരെ കണ്ടെത്തി അയോഗ്യരാക്കി. എന്നാല്‍ ക്ഷുഭിതരായ താരങ്ങള്‍ ഡോക്ടറെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു ആക്രമിക്കാനും ശ്രമിച്ചു. ഖേലോ ഇന്ത്യ ഗെയിംസില്‍ തട്ടിപ്പിനു പിടിക്കപ്പെട്ട ഒട്ടേറെയാളുകള്‍ ഇവിടെ മെഡല്‍ നേടിയിട്ടുണ്ട്. അണ്ടര്‍18 ആണ്‍കുട്ടികളുടെ 100, 200 മീറ്ററുകളില്‍ ഒന്നാം സ്ഥാനം നേടിയ ഡല്‍ഹിയുടെ താരം നിസാര്‍ അഹമ്മദ് ഒരു ഉദാഹരണം മാത്രം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വയസ്സ് തിരുത്തുന്നത് എളുപ്പമാണ്. തട്ടിപ്പ് കൃത്യമായി കണ്ടെത്താന്‍ മാര്‍ഗങ്ങളില്ലാത്തതും ഒരു കാരണമാണ്. പല്ലുകളുടെ എണ്ണം നോക്കിയും എല്ലുകളുടെ വളര്‍ച്ച നോക്കിയുമാണ് പ്രായം കണ്ടെത്തുന്നത്. എല്ലാ കുട്ടികളിലും ഈ പരിശോധന നടത്തുന്നത് പ്രായോഗികമല്ല.

Exit mobile version