പിന്തുണച്ചവര്‍ക്ക് നന്ദി; വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

താന്‍ ആറ് വര്‍ഷമായി വിലക്ക് അനുഭവിക്കുകയാണെന്നും, അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ശ്രീശാന്ത് രംഗത്ത്. വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. താന്‍ ആറ് വര്‍ഷമായി വിലക്ക് അനുഭവിക്കുകയാണെന്നും, അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

സുപ്രീം കോടതി വിധി നല്‍കുന്നത് വലിയ ആശ്വാസമാണ്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് തന്നെ നില്‍ക്കാനാണ് താല്‍പര്യമുണ്ട്. ബിജെപി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്‌പോര്‍ട്‌സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു. ഇത്രയും കാലം കാത്തുനിന്നില്ലേ ഇനിയും കാത്ത് നില്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് ഡല്‍ഹിയില്‍ പറഞ്ഞു.

Exit mobile version