ഐഎസ്എല്‍; സമനില പിടിച്ച് പൂന സിറ്റി-എടികെ മത്സരം

പൂന: ഐഎസ്എല്ലില്‍ പൂന സിറ്റി-എടികെ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.
17-ാം മിനിറ്റില്‍ ജോണ്‍ ജോണ്‍സന്റെ സെല്‍ഫ് ഗോളില്‍ പൂന മുന്നില്‍കടന്നു. എന്നാല്‍, എടികെയ്ക്കു വേണ്ടി ജയേഷ് റാണെയും , എഡു ഗാര്‍സിയ (പെനല്‍റ്റി) തിരിച്ചടിച്ചു. കളിയുടെ 75ാം മിനിറ്റില്‍ പൂനയുടെ റോബിന്‍ സിംഗിന്റെ ഗോള്‍ കളി സമനിലയാക്കുകയായിരുന്നു. എടികെയ്ക്ക് 21, പൂനയ്ക്ക് 15 എന്നിങ്ങനെയാണ് നിലവില്‍ പോയിന്റ് നില.

Exit mobile version