അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഡ്വെയിന്‍ ബ്രാവോ വിരമിച്ചു

ഏറെക്കാലമായി ബോര്‍ഡുമായുള്ള ശീത സമരത്തിലായിരുന്ന ഡ്വെയിന്‍ ബ്രാവോ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2016ലായിരുന്നു അവസാനമായി വിന്‍ഡീസിനെ പ്രതിനിധീകരിച്ച് ബ്രാവോ കളിച്ചത്. പലവട്ടം താന്‍ ഇനി വിന്‍ഡീസിനു വേണ്ടി കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ താരം തന്നെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അവസാനിപ്പിച്ചു.

2012, 2016 ലോക ടി20 വിജയങ്ങളില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച 35 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ 27 അന്താരാഷ്ട്ര മത്സരങ്ങള്‍ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെക്കാലമായി സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ രാജ്യങ്ങളിലെ വിവിധ ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് ബ്രാവോ. ക്രിക്കറ്റ് ആരാധകര്‍ക്ക് താരത്തെ ഇനിയും ഏറെക്കാലം കളിക്കളത്തില്‍ കാണാമെന്നത് ആശ്വാസകരമായ കാര്യമാണ്.

Exit mobile version