ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനോട് ഏറ്റുമുട്ടും

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനമോസിനോട് ഏറ്റുമുട്ടും. ഡൈനമോസിന്റെ തട്ടകത്തില്‍ വൈകിട്ട് 7.30നാണ് കളി. പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം അങ്കമാണിത്.

പരിശീലകനായി സ്ഥാനമേറ്റ വിന്‍ഗാഡയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനിലയായിരുന്നു. എടി കെയോട് ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില. സീസണില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ഡൈനമോസ് ഒന്‍പതാമതുമാണ്. സീസണില്‍ ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്ക് ജയിക്കായത്.

Exit mobile version