എതിരിട്ടത് കടുത്ത പോരാളികളെ.. യുഎസ് ഓപ്പണില്‍ സെറീനയെ വരെ തോല്‍പിച്ച് കിരീടം ചൂടി; ചുറ്റിലും മീഡിയക്കാരും ആരാധകരും അഭിനന്ദന പ്രവാഹവും; വീട്ടിലേക്ക് വിളിച്ച് അമ്മയോട് പറഞ്ഞു, അമ്മ പറഞ്ഞു ‘ഉം..പോയികിടന്നുറങ്ങ് ഒസാക്ക’; ആ സ്‌നേഹത്തിന് മുന്നില്‍ മുട്ടുകുത്തി നവോമി ഒസാക്ക

കലിഫോര്‍ണിയ: ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ യുഎസ് ഓപ്പണിലും സെറീനയെ പിന്നിലാക്കി തിളങ്ങി ജപ്പാന്റെ നവോമി ഒസാക്ക. യാദൃച്ഛികമല്ല ആ വിജയം നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒസാക്കയുടെ പടയോട്ടം മിന്നുന്നതായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ആദ്യ പത്തില്‍ എത്തണമെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇപ്പോഴത്തെ വിജയവും ഒന്നാം നമ്പര്‍ പദവിയും തന്റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നെന്നുമാണ് ഈ ഇരുപത്തൊന്നുകാരി സുന്ദരി പറയുന്നത്.

എന്നാല്‍ വാര്‍ത്ത ഇതൊന്നുമല്ല… മക്കള്‍ ഇത്രയും വലിയ പദവികള്‍ കീഴടക്കുമ്പോള്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ക്കും ആ ആഹ്ലാദം ഉണ്ടാകും. മക്കളെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും അവര്‍ അത് പ്രകടിപ്പിക്കും. എന്നാല്‍ ഇവിടെ ഈ അമ്മയുടെ പ്രതികരണം ലോകത്തെ ഞെട്ടിച്ചു.. പക്ഷെ ഇതാണ് ആ മകളോടുള്ള യഥാര്‍ത്ഥ സ്‌നേഹം..

മല്‍സരത്തിനും വിജയിയുടെ പത്രസമ്മേളത്തിനും ശേഷം ഒസാക്ക അമ്മയെ വിളിച്ചു. അഭിനന്ദിക്കുകപോലും ചെയ്തില്ല അമ്മ. ‘ഉം..പോയികിടന്നുറങ്ങ് ഒസാക്ക’ എന്നായിരുന്നു അമ്മയുടെ അലര്‍ച്ച. അതാണു സ്‌നേഹം..ചിരിച്ചുകൊണ്ട് ഒസാക്ക പറയുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ പോരാളികളെ നേരിട്ടായിരുന്നു ഈ 21 കാരിയുടെ കുതിപ്പ്. ആദ്യപത്തിലുള്ള മൂന്നുതാരങ്ങളും അടിയറവ് പറഞ്ഞതോടെയാണ് കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആദ്യമായി ഒരു സീസണില്‍ത്തന്നെ തുടര്‍ച്ചയായ രണ്ടു കിരീടങ്ങള്‍ നേടി പുതിയൊരു ചാംപ്യന്‍ വനിതാ ടെന്നിസില്‍ ഉദിച്ചുയരുന്നത്.

മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫൈനലില്‍ വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ ടെന്നിസ് സിംഗിള്‍സില്‍ ഒന്നാം നമ്പറില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരിയുമായി ഒസാക്ക. ഏഷ്യയില്‍നിന്ന് ഇതുവരെ പുരുഷതാരങ്ങള്‍ക്കുപോലും ഈ നേട്ടത്തിലെത്താനും ആയിട്ടില്ല.

കലിഫോര്‍ണിയയില്‍ നടന്ന ഒരു ചാംപ്യന്‍ഷിപ്പില്‍ മരിയ ഷറപ്പോവ ഉള്‍പ്പെടെയുള്ളവരെ തോല്‍പിച്ചുകൊണ്ടാണ് ഒസാക്ക ഈ വര്‍ഷം പടയോട്ടം തുടങ്ങിയത്. യുഎസ് ഓപ്പണില്‍ എത്തിയപ്പോഴേക്കും ഒരേയൊരു സെറ്റ് മാത്രം നഷ്ടപ്പെടുത്തി സെറീന വില്യംസിനെ തോല്‍പിച്ച് അവര്‍ കിരീടം ചൂടി. 72-ാം റാങ്കില്‍നിന്ന് ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയ ഒസാക്കയ്ക്ക് 21 വയസ്സ് മാത്രമാണെങ്കിലും ഒരു മുതിര്‍ന്ന താരത്തിന്റെ പക്വത അവര്‍ പെരുമാറ്റത്തിലും കളിയിലും പ്രദര്‍ശിപ്പിക്കുന്നു.

ഇത്ര വേഗത്തില്‍ ഒന്നാം നമ്പര്‍….ഇല്ല അതെന്റെ സ്വപ്നങ്ങളില്‍പ്പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ഞാനിപ്പോള്‍ പാടുപെടുന്നു…ആവേശഭരതയായി ഒസാക്ക തന്റെ സ്വപ്നനേട്ടത്തില്‍ മതിമറക്കാതെ ആഹ്ലാദിക്കുന്നു.

Exit mobile version