ഒടുവിൽ അനിയൻ കുട്ടനെ തിരികെ എത്തിച്ച് മുംബൈ ഇന്ത്യൻസ്! ഗില്ലിനെ നായകനായി പ്രഖ്യാപിച്ച് ഗുജറാത്ത്; ഗ്രീൻ ബാംഗ്ലൂരിൽ

അഹമ്മദാബാദ്: അവസാന നിമിഷംവരെയുള്ള കാത്തിരിപ്പുകൾക്ക് ഒടുവിൽ ഐപിഎൽ 2024 സീസണിലെ ടീമിംഗങ്ങളുടെ അവസാന ചിത്രം തെളിഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് നായകനായികുന്ന ഹാർദിക് പാണ്ഡ്യ തന്റെ മുൻ ക്ലബ്ബ് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തി. ഇതോടെ വരുന്ന സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ നയിക്കും.

ഹാർദിക് പടിയിറങ്ങിയതോടെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ നായകനായെത്തി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഗുജറാത്തിന് ഹാർദിക്. അതുകൊണ്ടു തന്നെ ആശംസകളോടെയാണ് ടൈറ്റൻസ് ഹാർദികിന് യാത്ര പറഞ്ഞിരിക്കുന്നത്.

അതേസമയം, മുംബൈ ഹാർദികിനെ തിരികെ എത്തിക്കാനായി ഓസീസ് താരം കാമറൂൺ ഗ്രീനിനെ ആർസിബിക്ക് ട്രേഡ് ചെയ്തു. ഗ്രീൻ ആർസിബിയുടെ ഭാഗമായിരിക്കുകയാണ്. അവസാന നിമിഷം വരെ കാത്തിരുന്നാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗ്രീനിനെ സ്വന്തമാക്കിയത്.
ALSO READ- ‘കാറില്‍ ഉണ്ടായിരുന്നത് 4 പേര്‍, അവളെ പിടിച്ച് വലിച്ചു കൊണ്ടുപോയി’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സഹോദരന്റെ മൊഴി

മുംബൈയിലേക്ക് തിരികെ പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും രണ്ട് സീസണുകളിൽ ടീമിനായി വലിയ കാര്യങ്ങൾ ചെയ്ത താരമാണ് ഹാർദിക്കെന്നും ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു. താരത്തിന് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.


അതേസമയം, ടൈറ്റൻസിന്റെ ഏറ്റവും കരുത്തുറ്റ ബാറ്ററാണ് ഗിൽ. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 890 റൺസ് നേടിയിട്ടുണ്ട് ഗിൽ.

Exit mobile version