‘കാറില്‍ ഉണ്ടായിരുന്നത് 4 പേര്‍, അവളെ പിടിച്ച് വലിച്ചു കൊണ്ടുപോയി’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സഹോദരന്റെ മൊഴി

ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടി കേന്ദ്രീകരിച്ച് പോലീസ് അന്വേണം ആരംഭിച്ചു.

കൊല്ലം: ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടി കേന്ദ്രീകരിച്ച് പോലീസ് അന്വേണം ആരംഭിച്ചു. സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് കുട്ടിയുടെ സഹോദരന്‍ നല്‍കുന്ന മൊഴി.

കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും അവളെ പിടിച്ച് വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന്‍ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്.

മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Exit mobile version