ഈഡൻ ഗാർഡൻസിൽ ചരിത്രം! 49ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിന്റെ റെക്കോർഡിന് ഒപ്പം

കൊൽക്കത്ത: കാത്തിരിപ്പിന് ഒടുവിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് താരമെത്തിയത്.

35ാം പിറന്നാൾ ദിനത്തിൽ നടന്ന മത്സരത്തിലാണ് കോഹ്‌ലിയുടെ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ലോകകപ്പ് ഫസ്റ്റ് റൗണ്ട് മത്സരം പുരോഗമിക്കവെയാണ് കോഹ്‌ലി 49ാം സെഞ്ച്വറി തികച്ചത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. പതിവിൽ നിന്നും വിപരീതമായി വളരെ പതിയെ ബാറ്റ് വീശിയ കോഹ്‌ലി 119ാംപന്തിലാണ് സെഞ്ച്‌വറി തികച്ചത്. 10 ഫോറാണ് താരം നേടിയത്.
ALSO READ- മൂവാറ്റുപുഴയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി
സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. കോഹ്‌ലിക്ക് വൈകാതെ തന്നെ ഈ റെക്കോർഡ് മറികടക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 290 ഏകദിന മത്സരങ്ങളിൽ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിൻ 463 മത്സരങ്ങൾ കളിച്ചാണ് 49 സെഞ്ചുറികൾ സ്വന്തമാക്കിയത്.

Exit mobile version