മൂവാറ്റുപുഴയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.

മൂവാറ്റുപുഴ: അടൂപറമ്പില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ചത്. ഇരുവരും തടിമില്ലിലെ തൊഴിലാളികളാണ്.

കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് സംഘം. അതേസമയം, ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version