ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തിളക്കവുമായി മലയാളി അത്‌ലറ്റുകള്‍; ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നേട്ടം 50 കടന്നു

ഹാങ്ഷൗ: 19ാം ഏഷ്യന്‍ ഗെയിംസില്‍ തിളക്കമുള്ള നേട്ടവുമായി മലയാളികള്‍. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ വെള്ളിലനേടി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ വെങ്കലം നേടി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യനായിരുന്നു ജിന്‍സണ്‍.

അതേസമയം, എം ശ്രീശങ്കര്‍ 8.19 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളിമെഡല്‍ നേടിയത്. ശ്രീശങ്കറിന്റെ ആദ്യ ചാട്ടം ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്തതിന് പിന്നാലെ, നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ നേടിയത്.
also read-ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ അവിനാഷ് സാബ്ലെയ്ക്ക് സ്റ്റീപിള്‍ ചെയ്‌സില്‍ സ്വര്‍ണം; ഷോട്ട്പുട്ടില്‍ സ്വര്‍ണമണിഞ്ഞ് തജീന്ദര്‍പാല്‍ സിങ്
8.19 ദൂരം താണ്ടിയ അഞ്ചാമത്തെ ശ്രമവും ഫൗളായി. ആറാമത്തേതില്‍ 8.19 മീറ്റര്‍ കടമ്പ കടക്കാനായില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടന്നു.

Exit mobile version